മുംബൈ : മുംബൈയിൽ ജാഗ്രത നിർദേശം. ഭീകരരിൽ നിന്നും കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ചബാദ് ഹൌസിന് ചുറ്റും പൊലീസിനെ വിന്യസിച്ചു. രാജസ്ഥാനിൽ ഭീകരക്രമണം നടത്താൻ പദ്ധതി തയ്യാറാക്കുന്നതിനിടെ പൂനെയിൽ വച്ച് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത രണ്ട് ഭീകരരിൽ നിന്നാണ് ചബാദ് ഹൌസിന്റെ ചിത്രങ്ങൾ ലഭിച്ചത്.
2008 മുംബൈ ഭീകരാക്രമണത്തിൽ ഭീകരരുടെലക്ഷ്യങ്ങളിൽ ഒന്നായിരുന്നുചാബാദ് ഹൌസ്. മാധ്യപ്രദേശിലെ രത്‌ലം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ യൂനുസ് ഖാൻ, മുഹമ്മദ് യൂനുസ് യാക്കൂബ് സകി എന്നീ രണ്ടു പേരെയാണ് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും ബോംബ് നിർമിക്കാൻ ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു

