പള്ളിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം: പള്ളിക്കലിൽ പുഴയിൽ വീണ് കാണാതായ നവ ദമ്പതികകൾ ഉൾപ്പടെയുളള മൂന്നുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ കുമ്മിൾ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി, പകൽക്കുറി സ്വദേശി അൻസൽ എന്നിവരെയാണ് കാണാതായത്. ഇവരിൽ അൻസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 2023 ജൂലൈ 29 നാണ് സംഭവം.

ഫയർഫോഴ്‌സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ദമ്പതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാത്രിയിൽ താത്കാലികമായി തിരച്ചിൽ നിർത്തിയിരിക്കുകയാണ്. ജൂലൈ 30 രാവിലെ സ്‌കൂബ ടീമിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കും. 2023 ജൂലൈ 16ന് ആയിരുന്നു സിദ്ധിക്കിന്റെയും നൗഫിയുടെയും വിവാഹം. വിരുന്ന് സത്കാരത്തിനായി ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →