ഹെറ്റ്മയര്‍ വിന്‍ഡീസ്ടീമില്‍

പോര്‍ട്ട്ഓഫ് സ്‌പെയിന്‍: ഇന്ത്യയ്ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ബാറ്റര്‍ ഷിമ്റോണ്‍ ഹെറ്റ്മയറിനെ തിരിച്ചുവിളിച്ചു. ഒരു വര്‍ഷത്തോളമായി ഹെറ്റ്മെയര്‍ കരീബിയന്‍ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ കളിച്ചതിനുശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്കു ഹെറ്റ്‌മെയര്‍ എത്തുന്നത്. 2021 ജൂലൈയില്‍ ഓസ്ട്രേലിയയ്ക്കെതിരേ ആണ് അവസാനമായി ഏകദിനം കളിച്ചത്.

ഫാസ്റ്റ് ബൗളര്‍ ഒഷാനെ തോമസിനെയും പരുക്കേറ്റ് മടങ്ങിയെത്തിയ ജയ്ഡന്‍ സീല്‍സ്, യാനിക് കറിയ, ഗുഡകേഷ് മോട്ടി എന്നിവരെയും വെസ്റ്റ്ഇന്‍ഡീസ് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →