കുമരകം: വെള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളിയായ ഗൃഹനാഥൻ മരിച്ചു. കണ്ണാടിച്ചാലിൽച്ചിറ പരേതനായ കാർലാേസിന്റെ മകൻ കെ.കെ. എബ്രഹാം (ബേബിച്ചൻ – 74) ആണ് മരിച്ചത്. വീട്ടിൽ നിന്നും കടയിലേക്ക് പാേകും വഴി തല കറങ്ങി കണ്ണാടിച്ചാൽ പാടത്തിന്റെ പുറംബണ്ടിൽ നിന്നും പാടത്തെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കുമരകം കമ്മ്യൂണിറ്റി ഹെൽത്തു സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഏലിയാമ്മ (ആലീസ്) കുറിച്ചി പൂഴിക്കുന്നേൽ കുടുംബാഗം. മക്കൾ: ലിബിമാേൾ, പരേതനായ ബെന്നി. മരുമകൻ: പരേതനായ ഷിബു അറയ്ക്കൽ (പുന്നയ്ക്കൽ ചുങ്കം).
വെള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
