ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും ‘ഇന്ത്യ’യുണ്ട്: പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് മോദി.

ന്യൂഡൽഹി: പ്രതിപ‍ക്ഷ സഖ്യമായ ഇന്ത്യയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ മുജാഹിദ്ദീൻ , ഈസ്റ്റ് ഇന്ത്യ കമ്പിനി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ട്. എന്തിനും ഏതിനും ഇന്ത്യ എന്ന പേര് ഉപയോഗിച്ചാൽ അർഥമാകില്ല. രാജ്യത്തിന്‍റെ പേര് ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാനാകി
ല്ലെന്നും മോദി പറഞ്ഞു.
മണിപ്പൂർ വിഷയത്തെ ചൊല്ലി പാർലമെന്‍റിൽ വൻപ്രതിപക്ഷ ബഹളം നടക്കുന്നതിനിടയിലാണ് ബിജെപി എംപിമാരെ അഭിസംബോധന ചെയ്ത് പ്രതിപക്ഷത്തിനെതിരെ മോദി ആഞ്ഞടിച്ചത്. ദിശാബോധമില്ലാത്തവരാണ് പ്രതിപക്ഷത്തുള്ളത്. ഇത്തരത്തിൽ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്താൻ ഒരുക്കമല്ലാത്ത സാഹചര്യത്തിൽ സർക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയാൽ വിഷയത്തിൽ ചർച്ച നടത്താനും മറുപടി നൽകാനും സർക്കാർ നിർബന്ധിതരാകും. ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇന്ത്യയുടെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →