ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തലും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം വിജയകരമായി പൂര്‍ത്തീകരിച്ചു. ചന്ദ്രയാന്‍ മൂന്നിനെ ചന്ദ്രന് ഒരു ചുവട് കൂടി അരികിലെത്തിച്ച് അന്താരാഷ്ട്ര ചാന്ദ്ര ദിനം ഇന്ത്യ ആഘോഷിച്ചുവെന്ന് ഐ എസ് ആര്‍ ഒ ട്വീറ്റ് ചെയ്തു. ഐ എസ് ആര്‍ ഒയുടെ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കില്‍ നിന്നാണ് ചന്ദ്രയാന്‍ -3 ബഹിരാകാശ പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ ജൂലൈ 25 ന് ഉച്ചയ്ക്ക് 2 നും 3 നും ഇടയില്‍ നടത്തുമെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു. ജൂലൈ 14നാണ് ചാന്ദ്രയാന്‍-3 ദൗത്യം ഇന്ത്യ വിക്ഷേപിച്ചത് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചക്ക് 2.35നായിരുന്നു വിക്ഷേപണം.
ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരം
