തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ആർത്താറ്റ് സ്വദേശിയും ഇപ്പോൾ അഗതിയൂർ ലക്ഷംപറമ്പിൽ താമസക്കാരനുമായ പൂവത്തൂർ വീട്ടിൽ സഞ്ജു (33) വിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയും ശരീരത്തിൽ കയറിപ്പിടിക്കുന്നതുൾപ്പെടെയുള്ള ലൈംഗിക പ്രവർത്തികൾ നടത്തിയതോടെയാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.

