തിരുനാവായ : എടക്കുളത്ത് കെട്ടിടത്തിനു മുകളിൽ നിന്നും ചാടാൻ ശ്രമിച്ചയാളെ തിരൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തി താഴെയിറക്കി. നാട്ടുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇറങ്ങാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചമുതൽ എടക്കുളത്തും പരിസരത്തും യുവാവിനെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
കെട്ടിടത്തിനു മുകളിൽനിന്ന് ചാടാൻ ശ്രമിച്ച യുവാവിനെ അഗ്നിരക്ഷാസേന താഴെയിറക്കി.
