തിരൂരിൽ സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാർ വലഞ്ഞു

തിരൂർ : ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതിലും നഗരത്തിലെ ഗതാഗതക്കുരുക്കിലും പ്രതിഷേധിച്ച് തിരൂരിൽ ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സ്വകാര്യബസുകൾ പണിമുടക്കി.
സ്റ്റാൻഡിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു. വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വാഹനം കിട്ടാതെ വലഞ്ഞു.
തിരൂരിൽനിന്ന് കുറ്റിപ്പുറം, പുറത്തൂർ, കൂട്ടായി, മംഗലം, നിറമരുതൂർ, ഉണ്യാൽ, കാളാട്, കൽപ്പകഞ്ചേരി, വളാഞ്ചേരി, പുല്ലൂർ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ വാഹനം കിട്ടാതെ ഏറെ ദുരിതത്തിലായി. കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തിയത് യാത്രക്കാർക്ക് ചെറിയൊരു ആശ്വാസമായി.
റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ടെന്ന് സമരക്കാർ ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →