കോഴിക്കോട് തെരുവുനായ്ക്കൾ ആടിനെ കടിച്ചു കൊന്നു :തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ

കോഴിക്കോട്: കട്ടിപ്പാറ-പിലാക്കണ്ടിയിൽ തെരുവു നായ്ക്കളുടെ ആക്രമണം, ആടിനെ കടിച്ച് കൊന്നു. കട്ടിപ്പാറ-പിലാകണ്ടിയിൽ ഉസ്മാന്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു. ആക്രമണത്തിൽ 10 കിലോഗ്രാം തൂക്കമുള്ള ആൺ ആടിനെയാണ് തെരുവുനായ്ക്കൾ കൂട്ടം കൂടി കടിച്ച് കൊന്നത്.

ഗർഭിണികളായ മറ്റു രണ്ട് അടുകൾ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പൊതു ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായ തെരുവുനായ്ക്കളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →