.പി.എസ്.സി ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖകളല്ലെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷൻ (PSC) ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖകളല്ലെന്നും അവ ആവശ്യപ്പെടുന്നവർക്ക് വായനയ്ക്കും സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. പി.എസ്.സിയുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നൽകാൻ കഴിയില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം തള്ളിയാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

. ഹരജിക്കാരന് അനുകൂലമായി ഉത്തരവ്

കോഴിക്കോട് പയ്യോളി നമ്പൂരിമഠത്തിൽ എൻ.എം. ഷനോജ് എന്ന വ്യക്തിയാണ് കോഴിക്കോട്ട് ജില്ലാ ഓഫീസിൽ ഹരജി സമർപ്പിച്ചത്. അവിടെ നിന്ന് ഹരജി തിരുവനന്തപുരം ആസ്ഥാനത്തേക്ക് അയച്ചിരുന്നു. അത്നിഷേധിച്ചതിനെ തുടർന്ന് ഷനോജ് സംസ്ഥാന വിവരാവകാശ കമ്മിഷനിൽ അപ്പീൽ സമർപ്പിച്ചു. അപ്പീൽ പരിഗണിച്ച ശേഷം കമ്മിഷണർ എ. അബ്ദുൽ ഹക്കീം ഹരജിക്കാരന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കമ്മിഷന്റെ നിർദ്ദേശങ്ങൾ:

ചോദ്യപേപ്പർ സൂക്ഷിക്കുന്ന രീതി, ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നത് എന്നിവയെ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ഒഴികെയുള്ള എല്ലാ വിവരങ്ങളും പൗരന്മാർക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അവ നിഷേധിക്കരുതെന്നും കമ്മിഷണർ നിർദ്ദേശിച്ചു. പി.എസ്.സി.യുടെ പ്രവർത്തനം സുതാര്യമായിരിക്കേണ്ടതും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണമെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

നടപടി നിർദ്ദേശങ്ങൾ:

ഇതോടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഇന്ത്യൻ വിവരാവകാശ നിയമം വകുപ്പ് 10, 10(2) എ, ബി എന്നിവയുടെ അനുസൃതമായി തരംതിരിച്ച ശേഷം നൽകണമെന്നാണ് നിർദേശം. കൂടാതെ, നൽകാത്ത വിവരങ്ങൾ ഏതൊക്കെ വിഭാഗങ്ങളെ സംബന്ധിച്ചുള്ളതാണെന്ന കാര്യവും ഹരജിക്കാരനെ അറിയിക്കണമെന്നും ഉത്തരവ് നടപ്പിലാക്കി റിപ്പോർട്ട് PSC സംസ്ഥാന വിവരാവകാശ കമ്മിഷന് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →