ചെന്നൈ: ചാന്ദ്രയാന്‍-3ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയപ്രദമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. പേടകത്തിന്റെ ആരോഗ്യം സാധാരണ നിലയിലാണെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു. ബെംഗളൂരു ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഭൂമിയോട് അടുത്തുവരുമ്പോള്‍ 173 കി മീയും അകലെയാകുമ്പോള്‍ 41,762 കി മീയും വരുന്ന ഭ്രമണപഥത്തിലാണ് ചാന്ദ്രയാന്‍- 3 ഇപ്പോഴുള്ളത്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍-3 വെള്ളിയാഴ്ചയാണ് വിക്ഷേപിച്ചത്.ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം ചെയ്യാത്ത ദക്ഷിണ ധ്രുവത്തില്‍ ഇറക്കുകയാണ് ലക്ഷ്യം. ദൗത്യം വിജയകരമായാല്‍ ചരിത്രത്തിന്റെ ഭാഗമാകും ഇന്ത്യ.
ചാന്ദ്രയാന്‍-3ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം
