സൗദിയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ് : സൗദിയിലെ റിയാദിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയിൽതൊടി സ്വദേശി ജാബിർ ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. 28 വയസായിരുന്നു. അവിവാഹിതനാണ്.

അബ്ദുല്ല-ബീന മിസ്രിയ ദമ്പതികളുടെ മകനാണ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി റിയാദിൽ ഖബറടക്കുന്നതിനായി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും കമ്പനി പ്രതിനിധികളും രംഗത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →