രാഷ്ട്രീയം പൊതുവേ ഒരു പുരുഷകേന്ദ്രീകൃത മേഖലയാണെന്ന് പറയേണ്ടിവരും : ഇ എസ് ബിജിമോൾ

സിപിഐ പുരുഷാധിപത്യ പാർട്ടിയാണെന്ന് പറയാനാകില്ലെന്ന് ഇ എസ് ബിജിമോൾ.തന്നെ ഡീമോറലൈസ് ചെയ്യാൻ ശ്രമിച്ചതുകൊണ്ടാണ് പുരുഷാധിപത്യത്തെ വിമർശിച്ച് താൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും ഇ എസ് ബിജിമോൾ പറയുന്നു. രാഷ്ട്രീയം പൊതുവേ ഒരു പുരുഷകേന്ദ്രീകൃത മേഖലയാണെന്ന് പറയേണ്ടിവരും. വല്ലാതെ അധിക്ഷേപിച്ചപ്പോഴാണ് അന്ന് അത്തരമൊരു പോസ്റ്റിട്ടതെന്നും ഇ എസ് ബിജിമോൾ പറഞ്ഞു.

ജെ ചിഞ്ചുറാണിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച സമയത്തും ഇ എസ് ബിജിമോളെ മന്ത്രിസ്ഥാനത്തേക്ക് എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന ചോദ്യത്തിനും ബിജിമോൾ മറുപടി പറഞ്ഞു. പാർട്ടിയിൽ ഞാൻ വളരെ ജൂനിയറായ ഒരാളാണ്. പാർട്ടിയിൽ വലിയ പാരമ്പര്യവും അവകാശപ്പെടാനില്ല. എന്നാൽ തീരെച്ചെറുപ്പം മുതലേ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ ചിഞ്ചുറാണിയ്ക്ക് സിപിഐ പാരമ്പര്യവുമുണ്ട്. എന്നേക്കാൾ അവർ വളരെ സീനിയറാണ്. മുന്നിൽ വരുന്നത് ഏത് അവസരമായാലും അത് ഭംഗിയായി നിറവേറ്റുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. ബിജിമോൾ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →