സിപിഐഎമ്മിൽ തർക്കമില്ലെന്നും എൽഡിഎഫ് കൺവീനറും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ.പി ജയരാജൻ. സിപിഐഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇപി ജയരാജൻ 2023 ജൂലൈ 16 ന് മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു
മുഖ്യമന്ത്രിയെ കണ്ടതിൽ പ്രത്യേകതയില്ല. പാർട്ടിയിൽ സജീവമാകാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ പാർട്ടിയിൽ താൻ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജൻ വ്യക്തമാക്കി.
വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ മുൻപിലില്ലെന്നും രാഷ്ട്രീയപരമായ പ്രശ്‌നങ്ങളില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. അഭിപ്രായങ്ങൾ പറയുന്നവരുടെ പ്രതീക്ഷക്കനുസരിച്ച് താൻ വന്നിട്ടുണ്ടാകില്ലെന്നും എല്ലാ പരിപാടികളിലും തന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടാകാമെന്നും എന്നാൽ പരിമിതികളില്ലെയെന്നും ഇപി ചോദിച്ചു. പരിമിതിക്കനുസരിച്ച് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഇപി ജയരാജൻ വ്യക്തമാക്കി

