നവ്യാ നായരുടെ ജാനകി ജാനേ ഒടിടിയിലെത്തി;

ഒരുത്തിക്ക് ശേഷം നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജാനകി ജാനേ ഒടിടിയിലെത്തി.ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ചിത്രത്തില്‍ സൈജു കുറുപ്പ് ആണ് നായകൻ. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ജാനകി ജാനേ.
ഒരുത്തിയിലും സൈജു – നവ്യാ നായര്‍ കോമ്ബോ ആണ് പ്രേക്ഷകര്‍ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിച്ചിരിക്കുകയാണ്.

അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ശ്യാമപ്രകാശ് എംഎസ് ആണ് ഛായാഗ്രഹകൻ. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ. സൈജു കുറുപ്പ്, നവ്യ നായര്‍ എന്നിവരെ കൂടാതെ ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീര്‍, അനാര്‍ക്കലി മരിക്കാര്‍, ജോര്‍ജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാര്‍, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവര്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രതീന, ലൈൻ പ്രൊഡ്യൂസര്‍: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്കോര്‍: സിബി മാത്യു അലക്സ്, പ്രൊഡക്ഷൻ ഡിസൈൻ: ജോതിഷ് ശങ്കര്‍, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആര്‍ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവര്‍മ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, സഹ എഴുത്തുകാര്‍: അനില്‍ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകള്‍ : ജോമോള്‍ (ഗൗരി), അസോസിയേറ്റ് ഡയറക്ടര്‍മാര്‍: റെമിസ് ബഷീര്‍, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പിആര്‍ഒ: വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍: ഋഷിലാല്‍ ഉണ്ണികൃഷ്ണൻ, ഡിസൈൻ: ഓള്‍ഡ്മങ്ക്സ്, വിതരണം : കല്‍പക റിലീസ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ് LLP. എന്നിവർ നിർവ്വഹിച്ചു.

Share
അഭിപ്രായം എഴുതാം