നടിയെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ .

സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതിന് മുമ്ബേ ഫാഷൻ മേഖലയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഐശ്വര്യ .ആരാധകരെ സംബന്ധിച്ച്‌ വിസ്മയമായ ഐശ്വര്യറായിയുടെ താര പ്രഭക്ക് ഇന്ത്യൻ സിനിമയിൽ അന്നും ഇന്നും കോട്ടം തട്ടിയിട്ടില്ല.

ഇത്രമാത്രം സൗന്ദര്യമുള്ള ഒരു നടി ഐശ്വര്യക്ക് മുമ്ബോ ശേഷമോ വന്നിട്ടില്ല. 49ാം വയസ്സിലും ഐശ്വര്യയുടെ അഴക് ചര്‍ച്ചാ വിഷയമാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഐശ്വര്യ റായ്.പൊന്നിയിൻ സെല്‍വൻ എന്ന സിനിമയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു.

ബോളിവുഡിലെ മുൻനിര നായികയാണെങ്കിലും ഐശ്വര്യയെ ബി ടൗണിലെ സുഹൃദ് വലയങ്ങളില്‍ അധികം കാണാറില്ല. മുംബൈ സിനിമാ ലോകം ഐശ്വര്യയോട് ചെറിയ അകല്‍ച്ച കാണിക്കുന്നെന്ന ആക്ഷേപം ആരാധകര്‍ക്കുണ്ട്.
ഐശ്വര്യയുടെ തിരിച്ച്‌ വരവ് കൂടിയായ പൊന്നിയിൻ സെല്‍വനെക്കുറിച്ച്‌ ഒരു ട്വീറ്റിടാൻ പോലും ബി ടൗണിലെ പ്രമുഖരില്‍ പലരും തയ്യാറായില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ഗോസിപ്പുകളും മത്സരങ്ങളും നിലനില്‍ക്കുന്ന ബി ടൗണില്‍ നിന്നും ചെറിയൊരു അകലം ഐശ്വര്യയും വെക്കാറുണ്ട്.

ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അടുത്തിടെ കണ്ടതില്‍ ഏത് നടിയുടെ പെര്‍ഫോമൻസാണ് ഇഷ്ടപ്പെട്ടതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. മെറില്‍ സ്ട്രീപ് ഉള്‍പ്പെടെയുള്ള ഹോളിവുഡ് നടിമാരുടെ പേരാണ് നടി പറഞ്ഞത്.
ഏതെങ്കിലും ഇന്ത്യൻ നടിയുണ്ടോ എന്ന ചോദ്യത്തിന് ആരുടെയും പേരെടുത്ത് പറയാൻ ഐശ്വര്യ തയ്യാറായില്ല. ഒരുപാട് പേര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ഇത്രയും നടിമാരുടെ പേരെടുത്ത് പറഞ്ഞാല്‍ ഇവിടെ തന്നെ ഇരിക്കേണ്ടി വരുമെന്നും ഐശ്വര്യ വ്യക്തമാക്കി. 2015 ല്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഐശ്വര്യയുടെ മറുപടി പലരെയും ചൊടിപ്പിച്ചു. വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ള ഐശ്വര്യക്ക് മറ്റൊരു നടിയെ പുകഴ്ത്തി സംസാരിക്കാൻ എന്താണിത്ര മടിയെന്ന ചോദ്യമാണ് പലര്‍ക്കും. ഇത്തരം രീതികള്‍ കൊണ്ടാണ് ബോളിവുഡ് ഇൻഡസ്ട്രിയും ഐശ്വര്യയോട് അകലം കാണിക്കുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →