എല്ലാവർക്കും തുല്യ നീതി ലഭിക്കാൻ ഭരണഘടനാപരമായ ദൗത്യം നിർവ്വഹിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നീതിക്ക് ജാതിയും മതവും ഇല്ലെന്നല്ലേ. തുല്യനീതി ഉറപ്പാക്കാൻ ചുംബന സമരവുമായി തെരുവിലിറങ്ങിയവർ മന്ത്രി സഭയിലുള്ളപ്പോൾ തുല്യ നീതി വിഭാവനം ചെയ്യുന്ന പൊതു നിയമത്തെ എതിർക്കുന്നത് അപലീയമാണ്. സിപിഎമ്മിന് ധൈര്യമുണ്ടെങ്കിൽ ബിജെപിയുമായി സംവാദത്തിന് തയാറാവണം. അതിന് തയാറല്ലെങ്കിൽ ഈ രാഷ്ട്രീയ കളി ഇവിടെ അവസാനിപ്പിക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കേണ്ടെന്ന ലീഗിന്‍റെ തീരുമാനം വിവേകമുള്ളതാണ്. പക്ഷേ സിവിൽ കോഡിനനുകൂലമായി മുസ്ലീം സ്ത്രീകളുടെ സമ്മർദം ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുസിസിയെക്കുറിച്ച് ഇഎംഎസ് പറഞ്ഞത് കൃത്യമാണ് പക്ഷേ ഞങ്ങൾ അതിനു തായറല്ലെന്ന സമീപനമാണ് ഗോവിന്ദന്‍റേത്.
സതിയും ശൈശവ വിവാഹമൊക്കെ നിർത്താലാക്കിയതുപോലെ ഇതും നിർത്താലാക്കുമെന്നാണ് ഇഎംഎസ് പറഞ്ഞത്. ഇതിനെക്കുറിച്ച് ഗോവിന്ദന് എന്താണ് പറയാനുള്ളത്. പിണറായി സർക്കാരിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ ഏക സിവിൽ കോഡിനു മറവിൽ ഒതുക്കി തീർക്കാനുള്ള അടവാണ് സെമിനാറെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

