ഓട്ടോ ഡ്രൈവറുമായുള്ള തർക്കം; സ്ത്രീയെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു

മുംബൈ: ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തെത്തുടർന്ന് സ്ര്തീയെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചു. മുംബൈയിലെ കോലപൂരിലാണ് സംഭവം. സ്ത്രീയെ വലിച്ചിഴക്കുന്നതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറലോകമറിയുന്നത്.

ഓട്ടോയുടെ പിന്നാലെ വരുന്ന ബൈക്ക് യാത്രികൻ വാഹനം നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഡ്രൈവർ നിർത്താൻ തയാറാവാത്തതും വീഡിയോയിൽ കാണാം. സ്ത്രീയുടെ വസ്ത്രം ഓട്ടോയിൽ കുടുങ്ങിയിട്ടുണ്ടെന്ന് മനസിലാക്കിയിട്ടും ഇയാൾ മുന്നോട്ടു പോവുകയായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →