കുറുക്കൻ കോഴിയോട് സുഖവിവരം അന്വേഷിക്കുന്നതു പോലെയാണ് സിപിഎം ന്യൂനപക്ഷത്തിന്‍റെ സംരക്ഷണത്തിനിറങ്ങുന്നത്”
‘ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയവൽക്കരിക്കാനുമാണ് ബിജെപി ശ്രമം. ബിജെപി നീക്കത്തിനെതിരെ എറണാകുളത്തും കോഴിക്കോടും പ്രതിഷേധം സംഘടിപ്പിക്കും’

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമത്തെ ശക്തമായി എതിർക്കുമെന്നും എക്കാലത്തും കോൺഗ്രസിന്‍റെ നയമിതാണെന്നും കെപിസിസി പ്രസിഢന്‍റ് കെ. സുധാകരൻ. ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയവൽക്കരിക്കാനുമാണ് ബിജെപി ശ്രമം. ബിജെപി നീക്കത്തിനെതിരെ എറണാകുളത്തും കോഴിക്കോടും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

വൈവിധ്യങ്ങൾ ഉള്ളതിനാൽ ഇന്ത്യ നിലനിൽക്കില്ലെന്നാണ് സ്വാതന്ത്രം ലഭിച്ച കാലത്ത് ലോക രാഷ്ട്രങ്ങൾ വിലയിരുത്ത‍ിയിരുന്നത്. ഇത്രയും നാൾ ഇന്ത്യ ശക്തമായ രാജ്യമായി തുടർന്നല്ലോ, നരേന്ദ്രമോദി നിയമിച്ച് കമ്മീഷൻ പോലും യുസിസി അനുവാദിക്കേണ്ടത് അനുവാര്യമല്ലെന്നാണ് റിപ്പോർട്ടു നൽകിയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഈ നിയമം കേരളത്തിലെ മുസ്ലീം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി ചിത്രീകരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. ഏകീകൃത നിയമത്തെ സിപിഎം അനുകൂലിക്കുകയാണ്. കുറുക്കൻ കോഴിയോട് സുഖവിവരം അന്വേഷിക്കുന്നതു പോലെയാണ് സിപിഎം ന്യൂനപക്ഷത്തിന്‍റെ സംരക്ഷണത്തിനിറങ്ങുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എതിർക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ തിരിയുന്ന സർക്കാർ ജനധിപത്യത്തിനു തന്നെ അപകടമാണെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. മാധ്യമങ്ങൾക്കെതിരായ സർക്കാർ എടുക്കുന്ന നയത്തിനെതിരെ കോൺഗ്രസ് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 283 ബ്ലോക്ക് കമ്മിറ്റികൾ ജൂലൈ 26 ന് പൊലീസ് സ്റ്റേഷൻ മാർച്ചുകൾ നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →