ന്യൂഡൽഹി : തീസ്ഹസാരി കോടതിയുടെ വെസ്റ്റ്‌വിങ് ചേംബറിൽ പാർക്കിങ്ങിനെ ചൊല്ലി അഭിഭാഷകർ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവപ്പ്. മനീഷ് ശർമ എന്ന അഭിഭാഷകനാണ് തർക്കത്തിനിടെ വെടിയുതിർത്തത്. മനീഷ് ശർമയും അദ്ദേഹത്തിന്റെ സെക്രട്ടറി അതുൽ ശർമയും തമ്മിലാണ് തർക്കമുണ്ടായത്.2023 ജൂലൈ 5 നാണ് സംഭവം.
തീസ് ഹസാരി കോടതിയിലുണ്ടായ വെടിവെപ്പിൽ ഡൽഹി ബാർ കൗൺസിൽ ചെയർമാൻ കെ.കെ. മനൻ അനുശോചനം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തോക്കിനു ലൈസൻസ് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം. ലൈസൻസ് ഉണ്ടെങ്കിൽ കൂടി ഒരു അഭിഭാഷകനോ മറ്റാരെങ്കിലുമോ കോടതി പരിസരത്ത് തോക്ക് ഉപയോഗിക്കുന്നതിൽ വിലക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് തീസ് ഹസാരി കോടതിയിലെ അഭിഭാഷകനായ മനീഷ് ശർമയുടെ ലൈസൻസ് ഡൽഹി ബാർ കൗൺസിൽ റദ്ദാക്കി.
സംഭവത്തിൽ എല്ലാ വശങ്ങളും കേന്ദ്രീകരിച്ച് പഴുതടച്ച അന്വേഷണം നടത്തുമെന്ന് സെൻഡ്രൽ റേഞ്ച് ജോയിന്റ് സിപി പരമസിത്യ പറഞ്ഞു. എങ്ങനെയാണ് ആയുധം അകത്തേക്കു കൊണ്ടുവന്നത് എന്നതു സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഡൽഹി സാകേത് കോടതിയിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ അടക്കം രണ്ടുപേർക്കു രണ്ടുപേർക്കു പരുക്കേറ്റിരുന്നു. സാകേത് കോടതിയിലെ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.പരുക്കേറ്റ സ്ത്രീ നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ്….

