ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം ദമ്മാമിൽ നടന്നു

ദമാം : ഒഐസിസി യുടെ 2023 – 2025 കാലയളവിലേക്കുള്ള ദമ്മാം തൃശൂർ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോത്ഘാടനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ എം ഷാജി മോഹനന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിംല സഗീറാണ് ബിജു കല്ലുമലയിൽ നിന്നും ആദ്യ കാർഡ് ഏറ്റുവാങ്ങിയത്.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ഇ കെ സലിം, ഹനീഫ റാവുത്തർ, സക്കീർ ഹുസൈൻ, ഷംസു കൊല്ലം, ഗഫൂർ വണ്ടൂർ നിസാർ മാന്നാർ, ലാൽ അമീൻ, നിഷാദ് കുഞ്ചു, താജു അയ്യാരിൽ, ഹുസ്‌നാ ആസിഫ്, നിഖിൽ മുരളി, മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ.ഇസ്മായിൽ സ്വാഗതവും ട്രഷറർ മുരളീധരൻ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →