ഏക സിവില്‍ കോഡ്: അപ്രായോഗികമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഏക സിവില്‍ കോഡ് (യു സി സി) വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. യു സി സി അപ്രായോഗികമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഏക സിവില്‍ കോഡിനെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, രാജ്യത്തെ പല വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് അത്.യു സി സി നടപ്പാക്കേണ്ടതില്ലെന്ന നിയമ കമ്മീഷന്‍ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്. വിഷയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ അവ്യക്തതയില്ലെന്നും സതീശന്‍ പ്രതികരിച്ചു.ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →