ഫ്രാന്‍സില്‍ കലാപം കൂടുതല്‍ ശക്തമാകുന്നു

പാരീസ്: കൗമാരക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ അഞ്ച് ദിവസമായി നടന്നുവരുന്ന കലാപം കൂടുതല്‍ ശക്തമാകുന്നു. മാര്‍സെല്ലേ പട്ടണത്തില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവത്തില്‍ 56 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ 486ഉം വെള്ളിയാഴ്ച 1300 ഉം, വ്യാഴാഴ്ച 900ത്തില്‍ പരവും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതുവരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമത്തെ നേരിടുന്നതിനായി ഏകദേശം 45,000ത്തോളം പോലീസുകാരെയാണ് രാജ്യത്താകെ വിന്യസിച്ചിട്ടുള്ളത്.
നാഹേല്‍ എന്ന പതിനേഴുകാരനെ ഫ്രഞ്ച് പ്രാന്തപ്രദേശമായ നാന്ററലെയില്‍ വച്ച് പോലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 27ന് പട്ടാപ്പകലായിരുന്നു സംഭവം. ഒരു ട്രാഫിക് പോയിന്റില്‍ നിര്‍ത്താതെ പോയതിനാണ് പോലീസ് ക്രൂരത കാണിച്ചത്.നഗരത്തില്‍ ടേക്ക്എവേ ഡെലിവറി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു നാഹില്‍. നാഹേലിന്റെ മൃതദേഹം നാന്ററെയിലെ മോണ്ട് വലേറിയന്‍ ചര്‍ച്ച് വളപ്പില്‍ സംസ്‌കരിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. കനത്ത സുരക്ഷാ സന്നാഹമാണ് ചര്‍ച്ചിനു ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →