പത്തനംതിട്ടയിൽ നാലുപേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീക്കും ഉൾപ്പടെ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. 2023 ജൂൺ 29 നാണ് സംഭവം. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മലയിൻകീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ 8 പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →