രാജസ്ഥാന്‍ തര്‍ക്കം പരിഹരിക്കാൻ നേതൃയോഗം; പൈലറ്റിന്‍റെ പദവിയിലും തീരുമാനമായേക്കും
ജൂലൈ മൂന്നിനു ചേരുന്ന യോഗം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ

രാജസ്ഥാൻ: രാജസ്ഥാൻ തർക്കത്തിന് പരിഹാരം കാണാൻ ഉന്നതതല യോഗം ചേരാൻ ഹൈക്കമാൻഡ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും വിമത നമേതാവ് സച്ചിന്‍ പൈലറ്റുമായുള്ള തർക്കം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ജൂലൈ 3ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചയ്‌ക്കൊരുങ്ങുന്നത്.

രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിൽ സച്ചിൻ പൈലറ്റിന്‍റെ പദവിയുമായി ബന്ധപ്പെട്ട കാര്യത്തിലും അന്തിമ തീരുമാനമാവുമെന്നാണ് സൂചന. ഛത്തിസ്ഗഢില്‍ വിമതശബ്ദം ഉയര്‍ത്തിയ ഡി.എസ്. ദേവ് സിംഗിനെ ഉപമുഖ്യമന്ത്രിയാക്കി പാര്‍ട്ടിയിൽ പ്രശ്ന പരിഹാരം കണ്ട അതേ ഫോര്‍മുല രാജസ്ഥാനിലും ആവർത്തിക്കാനാണ് ആലോചിക്കുന്നത്. ഇതുപ്രകാരം രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനമോ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനമോ ലഭിച്ചേക്കും.

2020മുതല്‍ ഗെഹ്ലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് തുടങ്ങിയ ശീതയുദ്ധത്തിന് ശേഷം പൈലറ്റിന് ഉചിതമായ സ്ഥാനം നല്‍കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് ഇതുവരെ പാലിച്ചില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ അനുയായികളുടെ പരാതി. അക്കാലത്തും ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണ അശോക് ഗെഹ്ലോത്തിനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →