വളർത്തുനായയെ അടിച്ചുകൊന്ന് യുവാക്കൾക്കെതിരെ ഡിജിപിക്ക് പരാതി

കൊല്ലം : വീട്ടമ്മയെ കടിച്ച വളർത്ത് നായയെ യുവാക്കൾ വീട്ടിൽ കയറി അടിച്ചു കൊന്നതായി പരാതി. അമ്മയെ പട്ടി കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേർന്ന് അനീഷയുടെ വീട്ടിൽ കയറി പ്രസവിച്ച് കുട്ടികളുമായി കിടന്ന ഇവരുടെ വളർത്തുനായയെ തല്ലി കൊല്ലുകയായിരുന്നു. തുടർന്ന് നായയെ വലിച്ചിഴച്ച് സമീപത്തെ വയലിൽ കൊണ്ട് കുഴിച്ച് മൂടുകയുംചെയ്തു. കൊല്ലം മയ്യനാട് കാരിക്കുഴി വയലിൽ ജയൻ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളർത്തുനായ റോഡിൽ വച്ച് കടിച്ചത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ യുവാക്കൾക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ വളർത്തുനായ പലരേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇതിനിടയിൽ പുറത്ത് വന്നു.

വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതിനൽകിയെങ്കിലും പൊലീസ് കേസേടുക്കാതെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ ഡിജിപിക്കും ,പരാതിനൽകി. നായയെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൃഗസ്‌നേഹികളുടെ സംഘടനകളും രംഗത്ത് എത്തി. ഇതോടെ പൊലീസ് യുവാക്കൾക്ക് എതിരെ കേസ് എടുക്കുകയയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →