മലപ്പുറത്തുള്ള ഒരാൾക്ക് വിൽപ്പനക്കായി എത്തിച്ച രണ്ടുകോടിയുടെ പാമ്പിൻ വിഷവുമായി മൂന്ന് പേർ പിടിയിൽ.

മലപ്പുറം : രണ്ട് കോടിയോളം രൂപയുടെ പാമ്പിൻ വിഷവുമായി മൂന്നുപേർ പിടിയിൽ. പത്തനംതിട്ട കോന്നി സ്വദേശികളായ പ്രദീപ് നായർ, (62)ടിപി കുമാർ (63)തൃശൂർ സ്വദേശി ബഷീർ (58) എന്നിവർ ആണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് പാമ്പിൻ വിഷം കണ്ടെടുത്തിട്ടുണ്ട്. 2023 ജൂൺ 28 ബുധനാഴ്ചയാണ് സംഭവം

മലപ്പുറത്തുള്ള ഒരാൾക്ക് വിൽക്കുന്നതിനാണ് സംഘം പാമ്പിൻ വിഷവുമായി കൊണ്ടോട്ടിയിൽ എത്തിയതെന്നാണ് വിവരം. കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ വച്ചാണ് പൊലീസ് മൂവരേയും കസ്റ്റഡിയിൽ എടുത്തത്. ഫ്‌ളാസ്‌കിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിൻ വിഷം. മൂവർ സംഘത്തിന് വിഷം നൽകിയത് ആരെന്നും പൊലീസ് കണ്ടെത്തിയെന്നാണ് വിവരം.

പിടിയിലായവരിൽ ടി പി കുമാർ എന്നയാൾ പഞ്ചായത്ത് പ്രസിഡന്റാണ്. പ്രതികളിൽ മറ്റൊരാൾ റിട്ട. അധ്യാപകനുമാണ്. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൂവരേയും കുടുക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →