ലഹരിക്ക് തടയിടാൻ സിനിമ സെറ്റിലെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കും;

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന് തടയിടാൻ കൊച്ചി സിറ്റി പൊലീസ്. ഷാഡോ പൊലീസിങ്ങിന് പുറമെ സിനിമ സെറ്റിൽ എത്തുന്ന അപരിചിതരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കും. സംശയമുള്ളവരുടെ പേരുകൾ പൊലീസിന് കൈമാറാൻ സിനിമാസംഘടനകൾക്ക് നോട്ടീസ് നൽകിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിനിമ സെറ്റിൽ പുതിയതായി ജോലിക്കെത്തുന്നവരെ കുറിച്ച് ഏതെങ്കിലും തരത്തിൽ സംശയമുണ്ടെങ്കിൽ ആ നിമിഷം പൊലീസിനെ അറിയിക്കാം. അവരുടെ മുൻകാല ചരിത്ര മുൾപ്പടെ അന്വേഷിച്ച് പൊലീസ് വിവരങ്ങൾ നൽകും. അപരിചിതരായെത്തുന്ന ആളുകൾ സിനിമയുടെ പേരിൽ ലഹരി ഇടപാടുകൾ നടത്തുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

ഷാഡോ പൊലീസിങ്ങിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ഫെഫ്ക ഉൾപ്പടെ ഉള്ള സിനിമ സംഘടനകൾ കൊച്ചി പൊലീസിന്റെ പുതിയ ഇടപെടലിനെ സ്വാഗതം ചെയ്തു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പിടിച്ചു കെട്ടാൻ പൊലീസ് പരിശോധന നടത്തണമെന്ന് നിർമാതാക്കളുടെ സംഘടന ഉൾപ്പടെ ആവശ്യപെട്ടിരുന്നു. എന്നാൽ ഇത് സിനിമയുടെ ആകെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ വാദം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →