ഇന്ത്യന്‍ നിർമിത 40 നാനോ മീറ്റർ ചിപ്പുകൾ വരുന്നു: രാജീവ് ചന്ദ്രശേഖർ
അ​തേ സ​മ​യം ഇ​ന്ത്യ അ​ർ​ധ​ചാ​ല​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ന്നെ 2021ലാ​ണ്.

ന്യൂ​ഡ​ൽ​ഹി: ആ​ധു​നി​ക അ​ർ​ധ​ചാ​ല​ക ആ​വാ​സ​വ്യ​വ​സ്ഥ​യും അ​നു​പേ​ക്ഷ​ണീ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ 40 നാ​നോ മീ​റ്റ​ർ ചി​പ്പു​ക​ൾ താ​മ​സി​യാ​തെ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച് തു​ട​ങ്ങു​മെ​ന്നു കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഐ​ടി വ​കു​പ്പ് സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

വൈ​ദ്യു​ത ഉ​പ​ഭോ​ഗം കാ​ര്യ​മാ​യി കു​റ​യ്ക്കു​ക​യും എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത ഏ​റെ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​യാ​ണ് 40 നാ​നോ മീ​റ്റ​ർ ചി​പ്പു​ക​ൾ.

ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള​വ​യ​ട​ക്കം വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്നേ ത​ന്നെ സെ​മി​ക​ണ്ട​ക്റ്റ​ർ വ്യ​വ​സാ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ഇ​തി​നോ​ട​കം ത​ന്നെ ഈ ​രം​ഗ​ത്ത് ഏ​റെ മു​ന്നോ​ട്ടു​പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ സ​മ​യം ഇ​ന്ത്യ അ​ർ​ധ​ചാ​ല​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ന്നെ 2021ലാ​ണ്. എ​ന്നാ​ൽ കേ​വ​ലം 18 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജ്യ​ത്ത് ഒ​രു അ​ർ​ധ​ചാ​ല​ക പാ​ക്കെ​ജി​ങ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞു.

അ​തി​നു പു​റ​മെ സെ​മി​ക​ണ്ട​ക്റ്റ​ർ മേ​ഖ​ല​യി​ൽ 85,000 വി​ദ​ഗ്ധ എ​ൻ​ജി​നീ​യ​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു മു​ത​ൽ ഈ ​മേ​ഖ​ല​യി​ലെ തു​ട​ർ പ​ഠ​ന​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഒ​രു സെ​മി​ക​ണ്ട​ക്റ്റ​ർ ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത് വ​രെ​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഇ​ന്ത്യ​യു​ടെ അ​ർ​ധ​ചാ​ല​ക ആ​വാ​സ​വ്യ​വ​സ്‌​ഥ​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മെ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തെ​ത്തു​ട​ർ​ന്ന് ചി​പ്പ് വ്യ​വ​സാ​യ​ത്തി​ലെ ആ​ഗോ​ള പ്ര​മു​ഖ​രാ​യ മൈ​ക്രോ​ൺ ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത് ഈ ​രം​ഗ​ത്ത് കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വി​ർ​ഭാ​വ​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →