പെഷവാർ: വിവാഹത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ ഒൻപതുപേരെ ബന്ധുക്കൾ വെടിവെച്ചു കൊന്നു. മൂന്നു സ്ത്രീകളും ആറു പുരുഷൻമാരുമാണ് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനത്തിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ മലാഖണ്ഡ് ജില്ലയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്നവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

