കൈതോലപ്പായയിൽ കോടികൾ വാങ്ങിയിട്ടും കസേരയുടെ തുരുമ്പ് മാറിയില്ലല്ലോ ‘രായാവെ’; പരിഹസിച്ച് പ്രതിപക്ഷം
ഇരുമ്പ് കസേരയുടെ ചിത്രം പങ്കുവെച്ചാണ് നേതാക്കളുടെ പരിഹാസം

കോട്ടയം: ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഭരണപക്ഷത്തെ പരിഹസിച്ച് യുത്ത് കോൺഗ്രസ് നേതാക്കൾ. ഇരുമ്പ് കസേരയുടെ ചിത്രം പങ്കുവെച്ചാണ് നേതാക്കളുടെ പരിഹാസം.

തിരുവനന്തപുരം മുതൽ ടൈംസ് സ്ക്വയർ വരെ പിടിപാടുള്ള, കൈതോലപ്പായിൽ 2.35 കോടി മേടിച്ച ഉന്നതനായ സഖാവിന്‍റെ പേര് പറയുന്നവർക്ക് ഈ കസേര സമ്മാനമായി നൽകുന്നതാണെന്ന് റോജി എം. ജോൺ എംഎൽഎ കുറിച്ചു. കൈതോലപ്പായയിൽ 2.35 കോടി വാങ്ങിയിട്ടും കസേരയുടെ തുരുമ്പ് മാറിയില്ലല്ലോ ‘രായാവെ’എന്നാണ് രാഹുൽ മാങ്കുട്ടത്തലിന്‍റെ പരിഹാസം.

കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ മുതിർന്ന സിപിഎം നേതാവ് കടത്തിയെന്നാണ് വെളിപ്പെടുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. കേരളത്തിൽ പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്ന ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും ഇരട്ടനീതി പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →