തട്ടുകടയിൽ നിന്നു വാങ്ങിയ ചിക്കൻ ഫ്രൈയിൽ പുഴു; പരാതി
ഭക്ഷണയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജിത്തു നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകി

തൃശൂർ: തട്ടുകടയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ചാലക്കുടി സുന്ദരി ജംഗ്ഷനിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് ആമ്പല്ലൂർ കലൂർ സ്വദേശികളായ തളിക്കുളം ജിത്തു ജോസഫും കുടുംബവും വാങ്ങിയ ചിക്കൻ 65 ലാണ് പുഴുവിനെ കണ്ടെത്തിയത്.

വീട്ടിലേക്കുള്ള യാത്രമധ്യേയാണ് ഇവർ തട്ടുകടയിൽ കയറിയത്. കുട്ടിയുടെ നിർബന്ധപ്രകാരമാണ് ചിക്കൻ 65 വാങ്ങിയതെന്ന് ജിത്തു പറയുന്നു. ഭക്ഷണയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജിത്തു നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →