വിഷു ബമ്പർ വിജയി സമ്മാനത്തുക വാങ്ങി : പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യം

കോഴിക്കോട് : വിഷു ബമ്പർ വിജയിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശിയാണ് ബമ്പർ നേടിയത്. ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ലോട്ടറി വകുപ്പിന് കത്തു നൽകിയ സാഹചര്യത്തിൽ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹം നേടിയത്. ഈ തുകയുടെ 10 ശതമാനം ഏജൻസി കമ്മിഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇദ്ദേഹം കൈപ്പറ്റിയിരിക്കുന്നത്. VE 475588 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറിയടിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഒന്നാം സമ്മാനം നേടിയയാൾ സമ്മാനത്തുക വാങ്ങാൻ എത്താത്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2023 മെയ് മാസം 24നായിരുന്നു ലോട്ടറിയുടെ ഫലപ്രഖ്യാപനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →