കോഴിക്കോട് ബോയ്‌സ് ഹോമിൽ നിന്നും ചാടിപ്പോയ കുട്ടികളിൽ 3 പേരെ കണ്ടെത്തി
ഇവർക്കൊപ്പം രക്ഷപ്പെട്ട യുപി സ്വദേശിയായ കുട്ടിയെ കണ്ടെത്താനായിട്ടില്ല.
കോഴിക്കോട് ബോയ്‌സ് ഹോമിൽ നിന്നും ചാടിപ്പോയ കുട്ടികളിൽ 3 പേരെ കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ്ഹോമിൽ നിന്നും ചാടിപ്പോയ 4 കുട്ടികളിൽ 3 പേരെ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികളെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം രക്ഷപ്പെട്ട യുപി സ്വദേശിയായ കുട്ടിയെ കണ്ടെത്താനായിട്ടില്ല.
എറനാട് എക്സ്പ്രസ് കയറി നാടുവിടാനായിരുന്നു നീക്കം. ഇവർ കുട്ടികളെ ഫോണിൽ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഇവർ പിന്നീട് പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിന്‍റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കുകയായിരുന്നു. കുട്ടികളെ ഇന്നു രാത്രിയടെ കോഴിക്കോട്ട് എത്തിക്കും.

ശനിയാഴ്ച രാവിലെ അഞ്ചരയോടെ വാർഡന്‍ ആദ്യം മുറിയിൽ പരിശോധയ്ക്കായി എത്തിയെങ്കിലും പായയിൽ മുടിപ്പുതച്ച് കിടന്നുറങ്ങുന്ന പോലെ കണ്ടു. എന്നാൽ പിന്നീട് പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്താതെ വന്നതോടെ മുറിയിൽ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് പായയിൽ തലയണ പുതപ്പുകൊണ്ട് മൂടി ഡമ്മിയുണ്ടാക്കി കുട്ടികൾ രക്ഷപ്പെട്ടതായി തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയുടെ ജനലഴി പൊളിച്ച് 4 പേരും അതുവഴി രക്ഷപ്പെട്ടതായി മനസിലാക്കുന്നത്. ആറരയോടെ സംഭവം പൊലീസിൽ അറിയിച്ച് അന്വേഷണം ആരംഭിച്ചു.

ബോയ്‌സ്ഹോമിൽ കുട്ടികളുടെ സുരക്ഷയ്ക്കായി 2 വാർഡനെയും ഒരു സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്. എന്നാൽ സംഭവ സമയത്ത് സൂപ്രണ്ട് സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് മറ്റു ജീവനക്കാർ പറയുന്നത്. കുട്ടികളെ നോക്കേണ്ട വാർഡന്‍മാർ ജനലഴി അടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടില്ല എന്ന കാര്യത്തിലും എന്നാൽ ദുരൂഹതയുണ്ട്. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →