വ്യാജരേഖ കേസ്: കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം
പാലക്കാട് മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്
വ്യാജരേഖ കേസ്: കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട്: വ്യാജരേഖ കേസിൽ കെ വിദ്യക്ക് ജാമ്യം. പാലക്കാട് മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാദികളോടെയാണ് ജാമ്യം.
50,000 രൂപയുടെ രണ്ടാൾ ജാമ്യമാണ് അനുവദിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാസ്പോർ‌ട്ട് ഹാജരാക്കണം. കേരളം വിട്ടു പോകരുത്. സാക്ഷികളെ സ്വാധീനിക്കരുത്. . ഒന്നിട വിട്ടുള്ള ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നതടക്കമുള്ള കർശന ഉപാദികളോടെയാണ് ജാമ്യം.

രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിനു കസ്റ്റഡിയിൽ എടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വിദ്യയെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →