മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രന്‍

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “കഥ തുടരുന്നു” എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച് ഒട്ടനവധി മലയാള ചിത്രങ്ങളുടെ ഭാഗമാകാനും സാധിച്ച നടിയാണ് അനിഖ സുരേന്ദ്രൻ.

ഇപ്പോള്‍ ഗോവിന്ദ് പത്മസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന “കാര്‍ത്തി കല്യാണി” എന്ന സിനിമയ്ക്ക് വേണ്ടി മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് താരം. മാലിദ്വീപില്‍ നിന്നുള്ള വൈറല്‍ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ അനിഖ തന്നെയാണ് മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനികാന്ത്, അഞ്ജു കുര്യൻ, മിര്‍ണ എന്നിവരും അനിഖക്കൊപ്പം മാലിദ്വീപില്‍ എത്തിയിട്ടുണ്ട്.

ഭാസ്കര്‍ ദി റാസ്കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ എന്നീ ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. അജിത്തിനോടൊപ്പം എന്നെ അറിന്താല്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →