ആലപ്പുഴ: ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി.
ഹോം സ്റ്റേ തുടങ്ങാനുള്ള ലൈസൻസ് നൽകാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.