തൃശൂർ: പോക്സോ കേസില്‍ അപൂര്‍വ്വ വിധിയുമായി ചാലക്കുടി അതിവേഗ കോടതി. പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 66 കാരനെതിരെയാണ് അപൂര്‍വ്വമായ വിധിയുണ്ടായിരിക്കുന്നത്. പുത്തന്‍ച്ചിറ കണ്ണിക്കുളങ്ങര അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് (66) ചാലക്കുടി അതിവേഗ കോടതി ജഡ്ജി ഡോണി തോമാസ് വര്‍ഗീസാണ് 95 വര്‍ഷം കഠിന തടവിനും, 4,25,000 രൂപ പിഴയും വിധിച്ചിരിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ മൂന്ന് വര്‍ഷവും മൂന്ന് മാസവും കൂടി ശിക്ഷ വിധിച്ചിരിക്കുന്നത്. അത്യപൂര്‍വ്വമായ കൂടിയ ശിക്ഷയാണ് പോക്സോ കോടതി വിധിച്ചിരിക്കുന്നത്.
കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വന്നിരുന്ന പത്ത് വയസുക്കാരനെ വളര്‍ത്ത് പക്ഷികളേയും, കൂടും, അലങ്കാര മത്സ്യങ്ങളേയും മറ്റും തരാമെന്നും പറഞ്ഞ് പ്രലോഭിച്ചാണ് കടയുടെ പുറകിലേക്ക് വിളിച്ചുകൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നു. ഏകദേശം ഒരു വര്‍ഷക്കാലത്തോളം തുടര്‍ന്നതായും പറയുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്തിനാല് കുട്ടി ആരോടും പറഞ്ഞിരുന്നില്ല. സമീപത്തെ വീട്ടിലെ കല്യാണ സമയത്ത് കുട്ടി കൂട്ടുകാരോട് വിവരങ്ങള്‍ പറയുകയും കുട്ടുകാര്‍ ചേര്‍ന്ന് പ്രതിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രതി സമ്മതിക്കുവാന്‍ തയ്യാറായില്ല. കൂട്ടുകാരായ കുട്ടികള്‍ ചേര്‍ന്ന് പീഡനത്തിരയായ കുട്ടിയെ കടയിലേക്ക് വീണ്ടും പറഞ്ഞയക്കുകയും കുട്ടി ചെന്നപ്പോള്‍ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് മറഞ്ഞ് നിന്ന് കണ്ട കൂട്ടുകാര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയായിരുന്നു.
2017-2018 കാലത്താണ് കേസ്. പിഴ തുക മുഴുവന്‍ ഇരക്ക് നല്കുവാനും കോടതി നിര്‍ദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ബാബു രാജ് ഹാജരായി. മാള എസ്.ഐമാരായ സജിന്‍ ശശി, ഭൂപേഷ് എന്നിവരാണ് കേസ് അന്വേക്ഷിച്ചിരുന്നത്.പ്രോസിക്യൂഷനെ സഹായിക്കുവാന്‍ സുനിതയും ഉണ്ടായിരുന്നു.