യാത്രക്കാർക്കായി ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിൽ ലൈബ്രറികളൊരുങ്ങുന്നു.: ജില്ലാതല ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ നിർവഹിച്ചു. .

കട്ടപ്പന: വായന വാരത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ ബസ് സ്റ്റാന്റുകളിൽ യാത്രക്കാർക്കായി പുസ്തക ശേഖരമൊരുക്കുന്നു. മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമും , ‘ഇല നേച്ചർ ഫൗണ്ടേഷൻ കേരളയും ചേർന്നാണ് വിജ്ഞാന ശേഖരം ഒരുക്കുന്നത്. ലൈബ്രറികളുടെ ജില്ലാ തല ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 2023 ജൂൺ 18 ന് ഉച്ചകഴിഞ്ഞു പന്ത്രണ്ടരക്ക് കട്ടപ്പന പുതിയ ബസ്റ്റാന്റ് ടെർമിനലിൽ നിർവഹിച്ചു. ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിലാണ് വിവിധ വിഷയങ്ങളിലുള്ള പുസ്തക ശേഖരമൊരുക്കുന്നത്

.പൊതുജനങ്ങളിൽ വായനാശീലം വർദ്ധിപ്പിക്കുക, വിശ്രമവേളകളിൽ വായിച്ചു വളരുക,പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്നി ലക്ഷ്യങ്ങളോടെ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനുതകും വിധമാണ് പൊതുസ്ഥലങ്ങളിൽ ലൈബ്രറി സ്ഥാപിക്കുന്നത്. സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികളും അദ്ധ്യാപിക ലിൻസി ജോർജും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളുമാണ് ബസ്റ്റാന്റിൽ ക്രമീകരിച്ചിരിക്കുന്ന അലമാരിയിൽ വച്ചിരിക്കുന്നത്.പുസ്തകങ്ങൾ വായിച്ച ശേഷം അലമാരിയിൽ തിരികെ വയ്ക്കണേ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

യോ​ഗത്തിൽ കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. .സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം കോ ഓർഡിനേറ്റർ ലിൻസി ജോർജ്, ഇല സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ , വിദ്യാർഥി ഭാരവാഹികളായ ആദിത്യ സാബു, സ്നേഹമോൾ യു, ഇല പ്രോഗ്രാം കോഡിനേറ്റർ അജയ് കവുള്ളടാൻ,. മാത്യു, അനീഷ് തോണക്കര ,ബിജു നമ്പികല്ലിൽ, സീമ പ്രമോദ്,ജിനുമോൻ ജോൺസൻ, പി ടി എ പ്രസിഡന്റ് പ്രിൻസ്‌മോൻ മറ്റപ്പള്ളി, ജയ്മോൻ കോഴിമല എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →