പത്തനംതിട്ട : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പത്തനംതിട്ട ആറന്മുളയിൽ ഒരാൾ പിടിയിൽ. മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി സ്വദേശി വിഷ്ണു എസ് നായരാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ കയ്യിൽ ഉണ്ടായിരുന്ന രണ്ട് ഫോണിൽ നിന്ന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി കണ്ടെത്തി.
ഈ ദൃശ്യങ്ങൾ ടെലഗ്രാം വഴി വില്പന നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതിയുടെ കയ്യിൽ നിന്നും ദൃശ്യങ്ങൾ വാങ്ങിയ ആളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.

