ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യൂവാവ് പോലീസ് പിടിയിൽ.

കലഞ്ഞൂർ: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ പത്തനാപുരത്തുനിന്ന് കലഞ്ഞൂരിലേക്ക് അമിതവേഗത്തിൽ കൈവിട്ട് ബൈക്കോടിച്ച യുവാവ് പിടിയിൽ. കലഞ്ഞൂർ മാങ്കോട് കൊച്ചുടയൻചിറ അജ്മൽ മൻസിലിൽ അഫ്സലാണ് പിടിയിലായത്. ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനിടെ ഇയാൾ ഹെൽമറ്റും ധരിച്ചിട്ടില്ലായിരുന്നു. അമിതവേഗത്തിൽ കൈവിട്ടും സീറ്റിൽ കുത്തിയിരുന്നും എഴുന്നേറ്റുനിന്നുമായിരുന്നു അഭ്യാസങ്ങൾ. ഏതാനും ദിവസങ്ങൾക്കുമുമ്പായിരുന്നു സംഭവം. അഭ്യാസം ചിത്രീകരിച്ചുകൊണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

ഇതിന്റെ വീഡിയോ, ഇൻസ്റ്റഗ്രാമിലേക്ക് പോസ്റ്റ് ചെയ്തപ്പോൾ കമന്റും ലൈക്കും നിറഞ്ഞു. പോലീസിന്റെ സോഷ്യൽ മീഡിയാപേജിലും വീഡിയോദൃശ്യം ലഭിച്ചു. തുടർന്ന് കൂടൽ സി.ഐ. പുഷ്പകുമാർ ഇയാളെ പിടികൂടുകയായിരുന്നു.ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു, അഭ്യാസം നടത്തി, നമ്പർപ്ലേറ്റ് ഇല്ലായിരുന്നു തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ്. മേലിൽ ഇത് ആവർത്തിക്കില്ലെന്ന ഉറപ്പിൽ അഫ്സലിന് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. മറ്റൊരു സുഹൃത്തിന്റെ ബൈക്കിലായിരുന്നു അഭ്യാസങ്ങൾ. ……

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →