കൊച്ചിയിൽ കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം

എറണാകുളം: കൊച്ചിയിൽ അപകടത്തിൽപ്പെട്ട കാർ കത്തി നശിച്ചു. പനമ്പള്ളി നഗർ പാലത്തിന് സമീപം 2023 ജൂൺ 14 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം തീ പടർന്നു.

അബ്ദുള്ളയും സുഹൃത്തും ഉടൻ കാറിന് പുറത്തിറങ്ങിയതോടെ അപകടം ഒഴിവായി. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വൈറ്റില മുതൽ തേവക്കൽ സ്വദേശി ഷഹീറിന്റെ മിനി കൂപ്പറും അബ്ദുള്ളയുടെ കാറും മത്സര ഓട്ടത്തിലായിരുന്നു. ഏറെ നേരം ഇരുവരും മത്സരിച്ച് വാഹനമോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കളി കാര്യമായതോടെയാണ് അപകടമുണ്ടായത്. ഇരുവരും തമ്മിൽ മുൻ പരിചയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കുമെതിരെ അപകടകരമായ വിധത്തിൽ വാഹനം ഓടിച്ചതിന് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →