ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരി ലണ്ടനിൽ കൊല്ലപ്പെട്ടു

ഹൈദരാബാദ് : പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരി ലണ്ടനിൽ കൊല്ലപ്പെട്ടു. 2023 ജൂൺ13 ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ തേജസ്വിനി കൊല്ലപ്പെട്ടത്. സംഭവത്തിൽ തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനായ കെവിൻ അന്റോണിയോ ലോറെൻസോ ഡി മോറിസിനെ അറസ്റ്റ് ചെയ്തു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും സാരമായി പരുക്കേറ്റു.

ലണ്ടനിൽ നിന്നും തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെയാണ് ഹൈദരാബാദുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നു വർഷം മുമ്പാണ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യാൻ ലണ്ടനിൽ പോയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. 2022 ഓഗസ്റ്റിലാണ് അവസാനമായി നാട്ടിൽ എത്തിയത്. 2023 മേയിൽ വരാനിരുന്നതാണെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. വരുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →