മോദിയോടു താങ്കൾക്കെന്താണിത്ര ദേഷ്യം”, അമിത് ഷായെ പരിഹസിച്ച് സ്റ്റാലിൻ
രണ്ടുവട്ടം തമിഴ്‌നാട്ടിൽനിന്നു പ്രധാനമന്ത്രിയുണ്ടാകാൻ സാധ്യത തെളിഞ്ഞുവന്നിട്ടും ഡിഎംകെയാണ് അതു മുടക്കിയതെന്ന അമിത് ഷായുടെ പ്രസ്താവനയെയും സ്റ്റാലിൻ നിരാകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നൊരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന രീതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ സ്വാഗതം ചെയ്യുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എന്നാൽ, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഷായ്ക്ക് എന്താണിത്ര ദേഷ്യമെന്നു മനസിലാകുന്നില്ലെന്നും പരിഹാസരൂപേണ സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട്ടിൽനിന്നൊരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ ബിജെപി പ്രവർത്തകരോട് അമിത് ഷാ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍റെ പ്രതികരണം.

”തമിഴ്‌നാട്ടിൽ നിന്നൊരാളെ പ്രധാനമന്ത്രിയാക്കാൻ ബിജെപി യഥാർഥത്തിൽ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തമിഴിസൈ സൗന്ദരരാജനെയും (തെലങ്കാന ഗവർണർ) എൽ. മുരുകനെയും (കേന്ദ്രമന്ത്രി) പരിഗണിക്കാവുന്നതാണ്. പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ അവർക്കും ഒരവസരം കിട്ടട്ടെ”, സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →