ന്യൂഡൽഹി: ചരിത്രമെഴുതി സൗദി അറേബ്യയിൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യ വനിത. സൗദി പൗരനായ ഹനാൻ അൽ ഖുറശിയാണ് തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ് അധ്യക്ഷ പദവിയിലേക്ക് നിയമിതയായത്. സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിന്റേതാണ് ചരിത്രം തിരുത്തിയ തീരുമാനം.ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് പിരിച്ചുവിട്ട് വെജ് ഫുട്‌ബോൾ ക്ലബ്ബിന്റെ പ്രസിഡന്റായി ഹനാൻ അൽ ഖുറാഷിയെ നിയമിച്ചതായി സൗദി കായിക മന്ത്രാലയം അറിയിച്ചു.
ജനങ്ങളുടെ പിന്തുണയോടെ ക്ലബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് ഹനാൻ പറഞ്ഞു. ക്ലബിന്റെ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് 2021ലാണ് ഹനാൻ നാമനിർദേശം ചെയ്യപ്പെട്ടത്. 2022 ഓഗസ്റ്റിൽ ഹനാൻ വജ് ക്ലബിന്റെ വൈസ് പ്രസിഡന്റായി.
സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ക്ലബുകളിൽ ഒന്നാണ് തായിപിലെ വജ് ക്ലബ്. തായിഫിലെ പ്രശസ്തമായ ഈ ക്ലബ് 1396ലാണ് സ്ഥാപിതമായത്.

