ഇന്ത്യൻ സിനിമയുടെ മൈക്കിള്‍ ജാക്സണെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് പ്രഭുദേവ. തന്റെ അമ്പതാം വയസില്‍ നടൻ പ്രഭുദേവയ്ക്കും രണ്ടാം ഭാര്യ ഹിമാനി സിങിനും പെണ്‍കുഞ്ഞ് പിറന്നുവെന്നതാണ് പുതിയ വിശേഷം.
,ആദ്യ ഭാര്യയില്‍ താരത്തിന് മൂന്ന് ആണ്‍മക്കളുണ്ട്.
താരകുടുംബവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളില്‍ നിന്നാണ് ഈ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്ബ് പ്രഭുദേവ ഭാര്യ ഹിമാനിക്കൊപ്പം തിരുപ്പതി സന്ദര്‍ശിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഗര്‍ഭിണിയായിരിക്കുമ്ബോഴായിരിക്കണം പ്രഭുദേവയും ഹിമാനിയും തിരുപ്പതിയില്‍ എത്തിയതെന്നും കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷത്തില്‍ നന്ദി പറയാൻ വേണ്ടി ദബതികള്‍ വന്നതായിരിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ഇരുവരും വിവാഹിതരായി മൂന്ന് വര്‍ഷം കഴിഞ്ഞു. ഹിമാനി ഗര്‍ഭിണിയായത് അടുത്തിടെയാണ്. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ പ്രഭുദേവ സമയം കിട്ടുമ്ബോഴെല്ലാം അരികിലിരുന്ന് പരിചരിക്കാറുണ്ടായിരുന്നു. അതുപോലെ കുറച്ച് മാസങ്ങള്‍ക്ക് മുബ് പ്രഭുദേവയുടെ കുടുംബം ഹിമാനിക്ക് വേണ്ടി ഒത്തുകൂടുകയും ചെയ്തിരുന്നു.
ഒരു സ്വകാര്യ ആശുപത്രിയില്‍ അതീവ രഹസ്യമായാണ് ഹിമാനിയുടെ പ്രസവം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രഭുദേവയുടെ അച്ഛൻ സുന്ദറിന് രാജു സുന്ദരം, പ്രഭുദേവ, നാഗേന്ദ്ര പ്രസാദ് എന്നിങ്ങനെ മൂന്ന് ആണ്‍ മക്കളാണുള്ളത്. അതുപോലെതന്നെ ആദ്യ ഭാര്യയില്‍ പ്രഭുദേവയ്ക്ക് ജനിച്ചതും മൂന്ന് ആണ്‍മക്കളാണ്.
ആദ്യമായി കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നത് പ്രഭുദേവ അടക്കം എല്ലാവരും ആഘോഷമാക്കി. ഏറെ വിവാദങ്ങള്‍ക്ക് ശേഷം 2020 ലാണ് പ്രഭുദേവയും മുംബൈയിലുള്ള ഡോ.ഹിമാനിയും തമ്മിലുള്ള വിവാഹം നടന്നത്. 1995 ലായിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. പിതാവിൻ്റെ സംഘത്തിലെ നര്‍ത്തകിയായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ റംലത്ത് .
വിശാല്‍, ഋഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെയാണ് താരത്തിന്റെ ആണ്‍മക്കളുടെ പേരുകള്‍. 2008ല്‍ 12-ാം വയസില്‍ കാൻസര്‍ രോഗത്തെ തുടര്‍ന്ന് വിശാല്‍ മരിച്ചു. തുടര്‍ന്നാണ് പ്രഭുദേവയും റംലത്തും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായത്. ശേഷം നടി നയൻതാരയുമായുള്ള പ്രഭുദേവയുടെ ബന്ധം കൂടി പുറത്ത് വന്നതോടെ 16 വര്‍ഷത്തെ ദാബത്യ ജീവിതം റംലത്ത് അവസാനിപ്പിച്ചു.
രണ്ടാം ഭാര്യ ഹിമാനി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്. അടുത്തിടെ നടന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ ഹിമാനി താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. അപ്പോഴാണ് ആരാധകര്‍ ഹിമാനിയെ ആദ്യമായി കാണുന്നത്. അല്ലാത്തപ്പോഴെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടാവും.
പുറം വേദനയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു.
നൃത്തമാണ് പ്രഭുദേവ എന്ന താരത്തിനെല്ലാം.
പിതാവില്‍ നിന്നുമാണ് പ്രഭുദേവയ്ക്കും സഹോദരങ്ങള്‍ക്കും ഡാൻസിനോടുള്ള താല്‍പര്യം ലഭിച്ചത്. ഡാൻസിന്റെ കാര്യത്തിലും മെയ് വഴക്കത്തിലും മക്കളെ കടത്തിവെട്ടും, കൊറിയോഗ്രാഫര്‍ കൂടിയായ അച്ഛൻ മുഗുര്‍ സുന്ദര്‍.
ജെന്റില്‍മാൻ സിനിമയിലെ ‘ചിക്കുബുക്കു ചിക്കുബുക്കു റെയിലെ…’ എന്ന ഗാനത്തിന് നൃത്തം ചെയ്തുകൊണ്ടാണ് പ്രഭുദേവ തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് നൃത്ത സംവിധായകനായും നടനായും സംവിധായകനായും തിളങ്ങി.വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ പ്രഭുദേവ തമിഴ് സിനിമയും കടന്ന് ബോളിവുഡിലേക്ക് വരെ എത്തി. സിനിമകള്‍ സംവിധാനം ചെയ്യുകയും സൂപ്പര്‍താരങ്ങളെ വരെ നൃത്തം പഠിപ്പിക്കുകയും ചെയ്തു. പ്രഭുദേവയുടെ സംവിധാനത്തില്‍ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു.

