മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയം; കാമുകിയെ കൊന്ന് വനത്തിലുപേക്ഷിച്ച 17 കാരൻ അറസ്റ്റിൽ
സംഭവസ്ഥത്തു നിന്നു ലഭിച്ച മൊബൈൽ ഫോണാണ് കേസിൽ വഴിത്തിരിവായത്

തമിഴ്നാട്: തമിഴ്നാട്ടിൽ ഡി.എം.കെ നോതാവിന്‍റെ മകളെ കൊലപ്പെടുത്തി വനത്തിലുപേക്ഷിച്ച സംഭവത്തിൽ 17 കാരൻ അറസ്റ്റിൽ. ധർമപുരിയിലെ ഡി.എം.കെ കൗൺസിലർ ഭുവനേശ്വരന്‍റെ മകൾ ഹർഷ (23) ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയിൽ ഹർഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദൂരുഹസാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സംഭവസ്ഥത്തു നിന്നു ലഭിച്ച മൊബൈൽ ഫോണാണ് കേസിൽ വഴിത്തിരിവായത്.

ഫോൺകോൺ പരിശോധിച്ചപ്പോൾ യുവതി അവസാനമായി വിളിച്ചത് 17 കാരനെയാണെന്ന് വ്യക്തമായി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരങ്ങൾ പുറത്തുവന്നു.

കൊല്ലപ്പെട്ട യുവതിയും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്ന് സംശയിച്ചാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →