ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാവും. നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ശക്തി പദ്ധതി സിദ്ധരാമയ്യ നാളെ ഉദ്ഘാടനെ ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബിഎംടിസി ബസിൽ മുഖ്യമന്ത്രി നാളെ സ്ത്രീകൾക്ക് ബസ് ടിക്കറ്റ് നൽകും.
ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയാണ് ‘ശക്തി’. മന്ത്രിമാരും നിയമസഭാംഗങ്ങളും അവർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
ജാതി മത ഭോദമന്യേ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണം ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. അധികാരത്തിലെത്തി ഒരു മാസം തികയും മുന്നെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊക്കെ നടപ്പാക്കി വരികയാണ് സിദ്ധരാമയ്യ സർക്കാർ.

