ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു; വീണ്ടും ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ബിപോർജോയ് അതിതീവ്രചുഴലിക്കാറ്റായി അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പിന്നീട് വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടന്നുള്ള 3 ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, വടക്ക്- കിഴക്കന്‍ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബംഗ്ലാദേശ്- മ്യാൻമർ തീരത്തിനു സമീപം ശക്തി പ്രാപിച്ചു. ഇതുമൂലം സംസ്ഥാനത്ത് അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →